സമ്മിങ് ആംപ്ലിഫയർ 
----------------
ഓപ്പറേഷനൽ ആംപ്ലിഫയർ സർക്യൂട്ടുകൾ ഉപയോഗിച്ച്  വോൾട്ടേജുകൾ തമ്മിൽ കൂട്ടുക, ഗുണിക്കുക തുടങ്ങിയ പ്രക്രിയകൾ ചെയ്യാൻ കഴിയും. വോൾട്ടേജുകൾ തമ്മിൽ കൂട്ടുന്ന സമ്മിങ് ആംപ്ലിഫയർ ഓഡിയോ ഉപകരണങ്ങളിലും മറ്റും വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്.

:math:`V_{o}= \frac{R1}{Rf}V1 + \frac{R2}{Rf}V2 + ...`

.. image:: schematics/opamp-summing.svg
	   :width: 300px

-  ചിത്രത്തിൽ കാണിച്ചിരിക്കുന്ന സർക്യൂട്ട്  ബ്രെഡ്‌ബോർഡിൽ നിർമിക്കുക. :math:`R1=R2=R_f = 1k\Omega`
- PV1ഉം  PV2ഉം  1 വോൾട്ടിൽ സെറ്റ് ചെയ്യുക.

AC സിഗ്നൽസ് ഉപയോഗിച്ചും സമ്മിങ് ചെയ്യാവുന്നതാണ്. PV1നു പകരം WGയിൽ നിന്നുമുള്ള  1 വോൾട് സിഗ്നൽ  ഉപയോഗിച്ച് പരീക്ഷണം ആവർത്തിക്കുക.


