പെൻഡുലദോലനങ്ങളെ ഡിജിറ്റൈസ് ചെയ്യുക 
-----------------------------------------------------
ദോലനം ചെയ്യുന്ന ഒരു പെൻഡുലത്തിന്റെ കോണളവ് സമയത്തിനെതിരെ പ്ലോട്ട് ചെയ്താൽ ഒരു സൈൻ കർവ് കിട്ടും. ഈ ഗ്രാഫിൽ നിന്നും പെൻഡുലത്തിന്റെ ദോലനകാലം കണക്കാക്കാം. കോൺ അലക്കുന്നതിനു പകരം കോണീയപ്രവേഗം അളന്ന്  പ്ലോട്ട് ചെയ്താലും മതി. ഒരു DVD മോട്ടോറിനെ ഒരു ജനറേറ്ററായി ഉപയോഗിച്ച്  ഈ പരീക്ഷണം ചെയ്യാൻ പറ്റും. 

- മോട്ടോറിന്റെ ടെർമിനലുകൾ A3ക്കും ഗ്രൗണ്ടിനുമിടക്ക് ഘടിപ്പിക്കുക.
- 100 ഓം ഗെയിൻ റെസിസ്റ്റർ ഘടിപ്പിക്കുക 
- മോട്ടോറിന്റെ ആക്സിസിനെ ആധാരമാക്കി പെൻഡുലത്തെ ദോലനം ചെയ്യിക്കുക. 
-  'തുടങ്ങുക' ബട്ടൺ അമർത്തുക 
- ഡാറ്റ വിശകലനം ചെയ്ത് ദോലനസമയം കണക്കാക്കുക 

.. image:: pics/pendulum-screen.png
	   :width: 300px



