I-V ഗ്രാഫ് വരയ്ക്കുക 
----------------------
സ്‌കൂൾ പരീക്ഷണങ്ങൾ എന്ന വിഭാഗത്തിലുള്ള 'റെസിസ്റ്റൻസ് ഓം നിയമമുപയോഗിച്ച് ' എന്നത്തിന്റെ ഒരനുബന്ധം മാത്രമാണ് ഇത്. ഓം നിയമപ്രകാരം സീരീസായി ഘടിപ്പിച്ച രണ്ടു റെസിസ്റ്ററുകളിലൂടെ കറന്റ് പ്രവഹിക്കുമ്പോൾ അവയോരോന്നിനും കുറുകെയുണ്ടാവുന്ന വോൾടേജ് അവയുടെ റെസിസ്റ്റൻസിന് ആനുപാതികമായിരിക്കും. രണ്ടിനും കുറുകെയുള്ള വോൾടേജ്കളും ഏതെങ്കിലും ഒരു റെസിസ്റ്റൻസും അറിയാമെങ്കിൽ രണ്ടാമത്തെ റെസിസ്റ്റൻസ് ഓം നിയമമുപയോഗിച്ച്  കണക്കുകൂട്ടാം. :math:`I = V_{A1}/R_2 = (V_{PV1} − V_{A1})/R_1`.

 ചിത്രത്തിലെ R2 നമുക്കറിയാവുന്ന  റെസിസ്റ്റൻസും R1  കണ്ടുപിടിക്കാനുള്ളതും ആണെന്നിരിക്കട്ടെ.  R2 ആയി  1000ഓം ഉപയോഗിക്കാം. R1 ന്റെ  സ്ഥാനത്ത് ഒരു 2200 ഓം ഉപയോഗിക്കാം.

.. image:: schematics/res-compare.svg
	   :width: 300px

-  ഒരു ബ്രെഡ്‌ബോർഡിൽ  R1ഉം  R2വും  സീരീസായി ഘടിപ്പിക്കുക 
-  A1  ടെർമിനൽ രണ്ടു റെസിസ്റ്ററും ചേരുന്ന ബിന്ദുവിലേക്കു ഘടിപ്പിക്കുക  
-  PV1  ടെർമിനൽ  R1ന്റെ ഒരറ്റത്ത്  ഘടിപ്പിക്കുക 
-  R2വിന്റെ ഒരറ്റം ഗ്രൗണ്ടിലേക്ക് ഘടിപ്പിക്കുക 
-  PV1ലെ വോൾട്ടേജിന്റെ പരിധികൾ സെറ്റ് ചെയ്യുക.
- 'തുടങ്ങുക' എന്ന ബട്ടൺ അമർത്തുക.

R2ലൂടെയുള്ള കറന്റ്  :math:`I = V_{A1}/R_2` എന്ന സമവാക്യം നൽകും . ഇതേ കറന്റാണ്   R1ലൂടെയും ഒഴുകുന്നത്.  R1നു കുറുകെയുള്ള വോൾടേജ്  PV1 - A1  ആണ് . അതിനാൽ     :math:`R_1 = (V_{PV1} − V_{A1})/I`. 

.. image:: pics/plot-iv-screen.png
	   :width: 500px

വളഞ്ഞിരിക്കുന്ന ഗ്രാഫ് ഒരു ഡയോഡിന്റേതാണ്.

