നോൺ-ഇൻവെർട്ടിങ് ആംപ്ലിഫയർ 
-------------------------------
ഒരു വൈദ്യുതസിഗ്നലിന്റെ ആംപ്ലിട്യൂഡ് വർദ്ധിപ്പിക്കുന്നതിനുള്ള ഉപകരണമാണ് ആംപ്ലിഫയർ. ഓപ്പറേഷനൽ ആംപ്ലിഫയർ ICകൾ ഉപയോഗിച്ച്  വളരെ എളുപ്പത്തിൽ ആംപ്ലിഫയർ നിർമിക്കാം. ഔട്പുട്ട്  ഇൻപുട്ട്  വോൾടേജ് ആംപ്ലിറ്റ്യുഡുകളുടെ അനുപാതമാണ് ആംപ്ലിഫിക്കേഷൻ ഫാക്ടർ അഥവാ ഗെയിൻ. നോൺ-ഇൻവെർട്ടിങ് ആംപ്ലിഫയറിന്റെ  ഔട്പുട്ട് സിഗ്നൽ ഇൻപുട്ടിന്റെ അതേ ദിശയിലായിരിക്കും, അതായത്  ഗെയിൻ പോസിറ്റീവ്  ആയിരിക്കും. 

.. image:: schematics/opamp-noninv.svg
	   :width: 300px

- ചിത്രത്തിൽ കാണിച്ചിരിക്കുന്ന സർക്യൂട്ട്  ബ്രെഡ്‌ബോർഡിൽ നിർമിക്കുക 
- WGയും  A1ഉം ആംപ്ലിഫയറിന്റെ ഇൻപുട്ടിലേക്കും  A2 ഔട്പുട്ടിലേക്കും ഘടിപ്പിക്കുക 
- V+ ഉം V-ഉം പോസിറ്റീവും നെഗറ്റീവും സപ്ലൈ പിന്നുകളിലേക്കു ഘടിപ്പിക്കുക 
- WGയുടെ വോൾടേജ്  80മില്ലിവോൾട്ടിൽ സെറ്റ് ചെയ്യുക 
- ആംപ്ളിറ്റ്യൂഡും ഫ്രീക്വൻസിയും ഡിസ്പ്ലേ ചെയ്യിക്കാനുള്ള ചെക്ക്ബട്ടണുകൾ ടിക്ക്  ചെയ്യുക 
  
താഴെക്കാണിച്ചിരിക്കുന്നതുപോലെ രണ്ടു ഗ്രാഫുകൾ കിട്ടേണ്ടതാണ്. ഡിസ്പ്ലേ ചെയ്തിരിക്കുന്ന ആംപ്ലിറ്റ്യുഡുകളിൽ നിന്നും വോൾട്ടേജ് ഗെയിൻ കണക്കാക്കാം. ഫീഡ്ബാക്ക് റെസിസ്റ്ററിന്റെ വാല്യൂ മാറ്റിയാൽ ആംപ്ലിഫിക്കേഷൻ ഫാക്ടർ മാറ്റാൻ കഴിയും.

.. image:: pics/opamp-noninv-screen.png
	   :width: 300px

