IC555 ഓസ്‌സിലേറ്റർ 
--------------------------
സ്‌കൊയർവേവ് ഉണ്ടാക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു ICയാണ്  NE555. ഒരു കപ്പാസിറ്ററും രണ്ടു റെസിസ്റ്ററുകളും ഉപയോഗിച്ചാണ് ഔട്പുട്ടിന്റെ ആവൃത്തിയും ഡ്യൂട്ടിസൈക്കിളും നിയന്ത്രിക്കുന്നത് .

.. image:: schematics/ic555.svg
	   :width: 300px

- ചിത്രത്തിൽ കാണിച്ചിരിക്കുന്ന സർക്യൂട്ട്  ബ്രെഡ്‌ബോർഡിൽ നിർമിക്കുക 
- ICയുടെ മൂന്നാമത്തെ പിന്നിനെ A1ലേക്കും IN2വിലേക്കും ഘടിപ്പിക്കുക 
- ICയുടെ ആറാമത്തെ പിന്നിനെ A2വിലേക്ക്  ഘടിപ്പിക്കുക 

താഴെക്കാണിച്ചിരിക്കുന്നതുപോലെ രണ്ടു ഗ്രാഫുകൾ കിട്ടേണ്ടതാണ് . റെസിസ്റ്ററിനു പകരം വെരിയബിൾ റെസിസ്റ്ററുകൾ ഉപയോഗിച്ചാൽ ആവൃത്തിയും ഡ്യൂട്ടിസൈക്കിളും മാറ്റാൻ കഴിയും.

.. image:: pics/ic555-screen.png
	   :width: 300px
