ലോജിക് ഗേറ്റുകൾ 
---------------------
AND , OR തുടങ്ങിയ ലോജിക്കൽ ഓപ്പറേഷൻസ് നടത്താൻ കഴിയുന്നതരം സർക്യൂട്ടുകളാണ് ലോജിക് ഗേറ്റുകൾ. ഡയോഡുകൾ ഉപയൊഗിച്ച്  ഇവയെ നിർമിക്കാം പക്ഷെ കൃത്യമായ പ്രവർത്തനത്തിന് ലോജിക് ഗേറ്റ് IC കളാണ് മെച്ചം.  ഡയോഡ്  ഉപയോഗിച്ചുള്ള OR ഗേറ്റിന്റെയും   IC7408  ഉപയോഗിച്ചുള്ള  AND ഗേറ്റിന്റെയും സർക്യൂട്ടുകൾ താഴെക്കാണിച്ചിരിക്കുന്നു.

.. image:: schematics/gate-or-diode.svg
	   :width: 300px

.. image:: schematics/gate-and-ic.svg
	   :width: 300px

- ഏതെങ്കിലും ഒരു സർക്യൂട്ട്  ബ്രെഡ്‌ബോർഡിൽ നിർമിക്കുക
- WG യെ 1000 ഹെർട്സ് ചതുരം ആയി സെറ്റ് ചെയ്യുക 
- SQ1നെ 500ഹെർട്സിൽ സെറ്റ് ചെയ്യുക   
- SQ1, SQ2 ടെർമിനലുകൾ ഗേറ്റിന്റെ ഇൻപുട്ടുകളിലേക്കു ഘടിപ്പിക്കുക 
- A1ഉം  A2ഉം ഇൻപുട്ടുകളിലേക്കു ഘടിപ്പിക്കുക
- A3 ഔട്പുട്ടിലേക്ക് ഘടിപ്പിക്കുക
- A1 A2 റേഞ്ചുകൾ 16 വോൾട്ടിൽ സെറ്റ് ചെയ്യുക 

രണ്ടു ഡയോഡുകൾ ഉപയോഗിച്ച് നിർമിച്ച OR ഗേറ്റിന്റെ ഇൻപുട്ട് ഔട്പുട്ട്  ഗ്രാഫുകൾ താഴെ കാണിച്ചിരിക്കുന്നു.

.. image:: pics/gate-or-diode-screen.png
	   :width: 400px

IC7408  ഉപയോഗിച്ച് നിർമിച്ച AND  ഗേറ്റിന്റെ ഇൻപുട്ട് ഔട്പുട്ട്  ഗ്രാഫുകൾ താഴെ കാണിച്ചിരിക്കുന്നു.

.. image:: pics/gate-and-ic-screen.png
	   :width: 400px

