റെസിസ്റ്റൻസ് ഓം നിയമമുപയോഗിച്ച്  
---------------------------------------

ഓം നിയമപ്രകാരം സീരീസായി ഘടിപ്പിച്ച രണ്ടു റെസിസ്റ്ററുകളിലൂടെ കറന്റ് പ്രവഹിക്കുമ്പോൾ അവയോരോന്നിനും കുറുകെയുണ്ടാവുന്ന വോൾടേജ് അവയുടെ റെസിസ്റ്റൻസിന് ആനുപാതികമായിരിക്കും. രണ്ടിനും കുറുകെയുള്ള വോൾടേജ്കളും ഏതെങ്കിലും ഒരു റെസിസ്റ്റൻസും അറിയാമെങ്കിൽ രണ്ടാമത്തെ റെസിസ്റ്റൻസ് ഓം നിയമമുപയോഗിച്ച്  കണക്കുകൂട്ടാം. :math:`I = V_{A1}/R_2 = (V_{PV1} − V_{A1})/R_1`.

 ചിത്രത്തിലെ R2 നമുക്കറിയാവുന്ന  റെസിസ്റ്റൻസും R1  കണ്ടുപിടിക്കാനുള്ളതും ആണെന്നിരിക്കട്ടെ.  R2 ആയി  1000ഓം ഉപയോഗിക്കാം. R1 ന്റെ  സ്ഥാനത്ത് ഒരു 2200 ഓം ഉപയോഗിക്കാം.

.. image:: schematics/res-compare.svg
	   :width: 300px
.. image:: schematics/res-compare-ac.svg
	   :width: 300px

-  ഒരു ബ്രെഡ്‌ബോർഡിൽ  R1ഉം  R2വും  സീരീസായി ഘടിപ്പിക്കുക (1000 and 2200 ohms)
-  A1  ടെർമിനൽ രണ്ടു റെസിസ്റ്ററും ചേരുന്ന ബിന്ദുവിലേക്കു ഘടിപ്പിക്കുക  
-  PV1  ടെർമിനൽ  R1ന്റെ ഒരറ്റത്ത്  ഘടിപ്പിക്കുക 
-  R2വിന്റെ ഒരറ്റം ഗ്രൗണ്ടിലേക്ക് ഘടിപ്പിക്കുക 
-  PV1ൽ 4 വോൾട് സെറ്റ് ചെയ്യുക 
-  A1 ലെ വോൾടേജ് അളക്കുക. 

R2ലൂടെയുള്ള കറന്റ്  :math:`I = V_{A1}/R_2` എന്ന സമവാക്യം നൽകും . ഇതേ കറന്റാണ്   R1ലൂടെയും ഒഴുകുന്നത്.  R1നു കുറുകെയുള്ള വോൾടേജ്  PV1 - A1  ആണ് . അതിനാൽ     :math:`R_1 = (V_{PV1} − V_{A1})/I`.

ഓം നിയമം AC സർക്യൂട്ടിൽ 
----------------------
- ഒരു 1000 ഓം റെസിസ്റ്ററും 2200 ഓം റെസിസ്റ്ററും ബ്രെഡ്‌ബോർഡിൽ ഉറപ്പിക്കുക.
- രണ്ടും ചേരുന്ന ഭാഗം A2വിലേക്ക് ഘടിപ്പിക്കുക.
- 2200ന്റെ മറ്റേയറ്റം WGയിലേക്കും A1 ലേക്കും ഘടിപ്പിക്കുക. 
- 1000ന്റെ മറ്റേയറ്റം ഗ്രൗണ്ടിലേക്ക് ഘടിപ്പിക്കുക.
- A1ന്റെയും  A2വിന്റേയും ചെക്ക് ബോക്സുകൾ ടിക്ക് ചെയ്യുക.
- അവയുടെ ആംപ്ളിറ്റ്യൂഡും ഫ്രീക്വൻസിയും കാണിക്കുന്ന ചെക്ക് ബോക്സുകളും ടിക്ക് ചെയ്യുക.

.. image:: pics/res-compare-ac-screen.png
	   :width: 600px

AC വോൾട്ടേജിന്റെ കാര്യത്തിലും ഓരോ റെസിസ്റ്ററിനും കുറുകെയുള്ള വോൾട്ടേജ് അതിന്റെ റെസിസ്റ്റൻസിന് ആനുപാതികമാണ് എന്ന് കാണാം. വോൾടേജുകൾ ഒരേ ഫേസിലാണ് എന്നും കാണാം. റെസിസ്റ്ററിനു പകരം കപ്പാസിറ്ററും ഇൻഡക്റ്ററും മറ്റും ഉപയോഗിച്ചാൽ എന്ത് സംഭവിക്കും എന്നറിയാൻ ഭാഗം 4.3 നോക്കുക. 



**നോട്ട്:**
A1 ടെർമിനലിന്റെ ഇൻപുട്ട് റെസിസ്റ്റൻസ് 1  മെഗാ ഓം ആണ് . അതിനാൽ  A1ന്റെ അകത്തേക്കൊഴുകുന്ന കറന്റ്  രണ്ടോ മൂന്നോ മൈക്രോ ആംപിയർ മാത്രമാണ് . ഇവിടെ നമുക്കതിനെ അവഗണിക്കാം. പക്ഷെ ഇതേ പരീക്ഷണം മെഗാ ഓം കണക്കിനുള്ള റെസിസ്റ്റൻസുകൾ  ഉപയോഗിച്ച് നടത്തുകയാണെങ്കിൽ  R2 വിനു പാരലലായി ഒരു 1 മെഗാ ഓം കൂടി കണക്കിലെടുക്കണം. 
ഒരു ലളിതമായ പരീക്ഷണത്തിലൂടെ ഇൻപുട്ട് റെസിസ്റ്റൻസിന്റെ പ്രാധാന്യം മനസിലാക്കാം.    PV1ൽ 4 വോൾട് സെറ്റ് ചെയ്ത്  അതിനെ ഒരു 1 മെഗാ ഓം റെസിസ്റ്ററിലൂടെ  A1 ലേക്ക് ഘടിപ്പിക്കുക.  A1 കാണിക്കുന്നത്  2 വോൾട്ട് മാത്രമായിരിക്കും. ഇവിടെ പുറമെ ഘടിപ്പിച്ച റെസിസ്റ്ററും ഇൻപുട്ട് റെസിസ്റ്ററും ചേർന്ന് ഒരു സീരീസ് സർക്യൂട് ഉണ്ടാവുന്നുണ്ട് . രണ്ടു റെസിസ്റ്റൻസും തുല്യമായതിനാൽ പകുതി വോൾടേജ് നമ്മൾ ഘടിപ്പിച്ച 1 മെഗാ ഓം റെസിസ്റ്ററിനു കുറുകെ നഷ്ടപ്പെടുന്നു. 



