ശബ്ദത്തിന്റെ ഡിജിറ്റൈസിങ് 
---------------------------------
ശബ്ദതരംഗങ്ങളെ മൈക്രോഫോൺ ഉപയോഗിച്ച്  വൈദ്യുതതരംഗങ്ങളാക്കി മാറ്റി ഡിജിറ്റൈസ്  ചെയ്യാവുന്നതാണ്. വായുവിലൂടെയോ  അതുപോലെ മറ്റേതെങ്കിലും മാധ്യമത്തിലൂടെയോ സഞ്ചരിക്കുന്ന മർദ്ദവ്യതിയാനങ്ങളാണ് ശബ്ദം എന്ന പ്രതിഭാസം. മൈക്രോഫോൺ ഒരു പ്രഷർ സെൻസറാണ്.

.. image:: schematics/sound-capture.svg
	   :width: 300px

- മൈക്രോഫോണിനെ MIC ടെര്മിനലിനും ഗ്രൗണ്ടിനുമിടക്ക് ഘടിപ്പിക്കുക 
- സ്‌ക്രീനിൽ നിന്ന് സ്കോപ്പിന്റെ MIC ചെക്ക്ബോക്സ് ടിക്ക് ചെയ്യുക  
- ശബ്ദസ്രോതസ്സ് മൈക്കിനു മുൻപിൽ വെച്ച് പ്രവർത്തിപ്പിക്കുക 
- പത്തിലധികം സൈക്കിൾസ് ഗ്രാഫിൽ വരുന്നതരത്തിൽ ടൈംബെയ്‌സ്  അഡ്ജസ്റ്റ് ചെയ്യുക 
- ഫോറിയർ ട്രാൻഫോം ബട്ടൺ അമർത്തുക  

 ഫോറിയർ ട്രാൻഫോം ഡിജിറ്റൈസ് ചെയ്ത ശബ്ദത്തിന്റെ ആവൃത്തി കണക്കാക്കി  ഒരു പോപ്പപ്  വിൻഡോയിൽ ഡിസ്പ്ലേ ചെയ്യും. 


