ട്രാൻസ്‌ഫോർമർ 
--------------------
ഒരു ചാലകത്തിലൂടെ ആൾട്ടർനേറ്റിംഗ് കറന്റ് പ്രവഹിക്കുമ്പോൾ അതിനു ചുറ്റും സദാ മാറിക്കൊണ്ടിരിക്കുന്ന ഒരു മാഗ്നെറ്റിക് ഫീൽഡ് ഉണ്ടാവുന്നതാണ്. ഈ ഫീൽഡിൽ വെച്ചിരിക്കുന്ന മറ്റൊരു ചാലകത്തിൽ വൈദ്യുതി പ്രേരിതമാവും. രണ്ടു കോയിലുകൾ ഉപയോഗിച്ച് ഇത് പരീക്ഷിച്ചുനോക്കാവുന്നതാണ്.

.. image:: schematics/transformer.svg
	   :width: 300px

-  ഒന്നാമത്തെ കോയിൽ   WGയിൽ നിന്നും ഗ്രൗണ്ടിലേക്ക് ഘടിപ്പിക്കുക 
-   A1നെ  WGയിൽ ഘടിപ്പിക്കുക 
- രണ്ടാമത്തെ കോയിലിനെ A2വിനും ഗ്രൗണ്ടിനും ഇടക്ക് ഘടിപ്പിക്കുക 
-  A2 എനേബിൾ ചെയ്യുക 

പ്രേരിതമാവുന്ന വോൾടേജ് വളരെ ചെറുതായിരിക്കും. കോയിലുകളെ ചേർത്തുവെച്ച പച്ചിരുമ്പിന്റെ ആണിയോ അതുപോലുള്ള ഏതെങ്കിലും ഫെറോമാഗ്നെറ്റിക് വസ്തുക്കളോ  കോയിലിനകത്തു കയറ്റി വെക്കുക. വോൾടേജ് കൂടുന്നതുകാണാം.

.. image:: pics/transformer-screen.png
	   :width: 300px
