ACയെയും DCയെയും വേർതിരിക്കൽ
-----------------------------------
പൂജ്യത്തിനും 5 വോൾട്ടിനും ഇടയിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു സ്‌കൊയർ വേവ്  2.5 DC യും -2.5നും  +2.5നും ഇടയ്ക്ക്  ദോലനം ചെയ്യുന്ന AC യും ചേർന്നതാണ്  എന്ന് നേരത്തെ പറഞ്ഞതാണല്ലോ.  കൂടുതലായി ഇതിനെപ്പറ്റി മനസ്സിലാക്കാൻ ഇതിനെ ഒരു കപ്പാസിറ്ററിലൂടെ കടത്തിവിടുക. കപ്പാസിറ്റർ AC ഭാഗത്തെ മാത്രം കടന്നുപോകാനനുവദിക്കുന്നതു കാണാം. 

.. image:: schematics/acdc-separating.svg
 	   :width: 300px

- SQ1നെ A1ലേക്ക്  ഘടിപ്പിക്കുക 
- SQ1നെ 1000ഹെർട്സ്ൽ  സെറ്റ് ചെയ്യുക 
- A1 ന്റെ റേഞ്ച് 8 വോൾട്ടാക്കി മാറ്റുക 
- ട്രിഗർ ലെവൽ പൂജ്യത്തിൽ നിന്നും അല്പം കൂട്ടി ട്രേസ് ഉറപ്പിക്കുക 
- SQ1നെ ഒരു 0.1uF കപാസിറ്ററിലൂടെ A2വിലേക്ക്  ഘടിപ്പിക്കുക
- A2 എനേബിൾ ചെയ്ത്  റേഞ്ച്  8 വോൾട്ടാക്കി മാറ്റുക 

A2 വിലെത്തുന്ന വോൾറ്റേജ്   -2.5നും  +2.5നും ഇടയ്ക്ക്  ദോലനം ചെയ്യുന്നതു കാണാം.
ഇവിടെ നമ്മൾ DCയെ വേര്തിരിച്ചിട്ടില്ല എന്ന കാര്യം ഓർമിക്കുക. എങ്ങിനെയത് ചെയ്യാൻ പറ്റും ?

.. image:: pics/acdc-sep-screen.png
	   :width: 300px

