സോഫ്റ്റ്‌വെയർ ഇൻസ്റ്റാലേഷൻ
------------------------
USB പോർട്ടും പൈത്തൺ ഇന്റെർപ്രെറ്ററും ഉള്ള ഏതു കംപ്യൂട്ടറിലും ExpEYES ഓടിക്കാൻ കഴിയും. താഴെക്കൊടുത്തിരിക്കുന്ന പൈത്തൺ മോഡ്യൂളുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കണം. ഇതെങ്ങിനെ ചെയ്യും എന്നത് നിങ്ങൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ ആശ്രയിച്ചിരിക്കും. വിവിധരീതികൾ താഴെകൊടുത്തിരിക്കുന്നു. 

1. **ഉബുണ്ടു 18.04 , ഡെബിയൻ 10, അതിനു ശേഷം വന്നവ**

   ഇവയുടെ റെപ്പോസിറ്ററികളിൽ എക്സ്പൈസ്  സോഫ്റ്റ്‌വെയർ ലഭ്യമാണ് . പാക്കേജ് മാനേജർ ഉപയോഗിച്ചോ അല്ലെങ്കിൽ apt       കമാൻഡ് ഉപയോഗിച്ചോ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ് .

$ sudo apt update

$ sudo apt install eyes17

 ഇത്രയും ചെയ്താൽ Eyes-17 ഡെസ്ക്ടോപ്പിൽ ലഭ്യമാവും.

2. **ഏതെങ്കിലും GNU/Linux ഡിസ്ട്രിബൂഷൻ**
 
 python3-serial, python-pyqtgraph, python3-scipy എന്നീ പാക്കേജുകൾ ഇൻസ്റ്റാൾ ചെയ്യുക. ExpEYES വെബ്‌സൈറ്റിൽ നിന്നും eyes17.zip കൊണ്ടുവരുക. 

  $ gunzip eyes17.zip

  $ cd eyes17

  $ python3 main.py

മറ്റേതെങ്കിലും പാക്കേജ് ആവശ്യമാണെങ്കിൽ എറർ മെസ്സേജ് നോക്കി അതും ഇൻസ്റ്റാൾ ചെയ്യുക.


 
3. **മൈക്രോസോഫ്ട് വിൻഡോസ്**

  വെബ്‌സൈറ്റിൽ നിന്നും വിൻഡോസ് ഇൻസ്റ്റാളർ കൊണ്ടുവന്നു റൺ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്  https://expeyes.in/software.html എന്ന പേജ് സന്ദർശിക്കുക 

4. **പെൻഡ്രൈവിൽ നിന്നും കമ്പ്യൂട്ടർ റൺ ചെയ്യിക്കുക**

     ഹാർഡ്‍ഡിസ്കിൽ സോഫ്റ്റ്‌വെയർ ഒന്നും ഇൻസ്റ്റാൾ ചെയ്യാതെ ഒരു പെൻഡ്രൈവിൽ നിന്നും കംപ്യൂട്ടറിനെ ബൂട്ട് ചെയ്തു ExpEYES ഓടിക്കാൻ പറ്റും. ഇതിനാവശ്യമായ iso ഇമേജ് വെബ്‌സൈറ്റിൽ ലഭ്യമാണ് . വിൻഡോസ് ഉപയോഗിക്കുന്നവർ rufus എന്ന പ്രോഗ്രാം ഡൌൺലോഡ് ചെയ്ത അതുപയോഗിച്ചു iso ഇമേജിനെ USB പെൻഡ്രൈവിലേക്കു ഇൻസ്റ്റാൾ ചെയ്യുക. ഈ പെൻഡ്രൈവ് ഉപയോഗിച്ച് ബൂട്ട് ചെയ്താൽ expeyes അതിന്റെ മെനുവിൽ ലഭ്യമായിരിക്കും.


